Molly Wood News
ലുക്മാന്‍ ‘അതിഭീകര കാമുകന്‍’; ട്രെയിലര്‍ എത്തി
ലുക്മാന്‍ കാമുകനാകുന്ന ചിത്രമാണ് ‘അതിഭീകര കാമുകന്‍.’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ചിത്രം നവംബര്‍ 14-ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുന്നു. അനു എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യ രഘുനാഥാണ്. മനോഹരി ജോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.അശ്വിന്‍, കാര്‍ത്തിക്, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്,…
‘ഭർത്താവായും പിതാവായും പുതിയ സ്പൈഡർമാൻ!’; ടോബി മാഗ്വയറിന്റെ വേഷപ്പകർച്ചയിൽ ‘സ്പൈഡർമാൻ 4’ യാഥാർഥ്യമാകുമോ?
സ്പൈഡർ മാൻ 4 ന്‍റെ പുതിയ അപ്ഡേറ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ദി ബാറ്റ്മാൻ’ സിനിമയുടെ സഹ-തിരക്കഥാകൃത്തും എഴുത്തുകാരനുമായ മാറ്റ്സൺ ടോംലിനാണ് ടോബി മാഗ്വയറിനെ നായകനാക്കി സാം റെയ്‌മി സംവിധാനം ചെയ്യുന്ന ‘സ്പൈഡർ മാൻ 4’ ന്‍റെ അപ്ഡേറ്റ് പങ്കുവെച്ചത്. ചിത്രം യാഥാർത്ഥ്യമാക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോഴായിരുന്നു ടോംലിന്‍റെ പ്രതികരണം. സാം റെയ്‌മി-ടോബി മാഗ്വയർ കൂട്ടുകെട്ടിലുള്ള ‘സ്പൈഡർ മാൻ 4’ എന്ന സിനിമയുടെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് മാറ്റ്സൺ ടോംലിൻ…
മലയാള സിനിമക്ക് പുതിയ സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോളും
ചിത്രത്തിന്‍റെ പൂജക്കിടെ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രീകരണം ആരംഭിച്ചു. എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3 എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാറിന്‍റേയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്. കുഞ്ചാക്കോ ബോബനും ലിജോമോൾക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ,…
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രം ‘കാഞ്ചിമാല’ അണിയറയിൽ
ചിത്രത്തിന്‍റെ പൂജാ ചടങ്ങിനിടെ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം കാഞ്ചിമാലയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും തിരുവനന്തപുരത്ത് വെച്ച് നടന്നു. ശ്രേയനിധി ക്രിയേഷൻസിന്‍റെ ബാനറിൽ രാജേഷ് നായർ, ശ്രേയ, നിധി എന്നിവർ ചേർന്ന് നിർമിച്ച് റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഞ്ചിമാല. മന്ത്രി കെ.എൻ ബാലഗോപാൽ ഭദ്രദീപം തെളിച്ച് ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. മുൻ സ്പീക്കർ വിജയകുമാർ മുൻമന്ത്രി സുരേന്ദ്രൻ പിള്ള, കല്ലിയൂർ ശശി, ഇന്ദ്രൻസ്, സുധീർ കരമന, നെൽസൺ, കൊടശനാട്…
ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത് നാല് ചിത്രങ്ങൾ
ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത് നാല് ചിത്രങ്ങളാണ്. ഋഷഭ് ഷെട്ടി നായകനായെത്തിയ കാന്താര ചാപ്റ്റർ1, ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ഇഡ്‌ലി കടൈ, ആന്തോളജി ചിത്രം മധുരം ജീവാമൃത ബിന്ദു ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത്. കാന്താര ചാപ്റ്റർ1 മേക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ഗുൽഷാൻ ദേവയ്യ, ജയറാം എന്നിവരും…
കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്; തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ
മേയ്ക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ഗുൽഷാൻ ദേവയ്യ, ജറയാം എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരുമാസത്തിനകം ചിത്രം ഒ.ടി.ടിയിലെത്തുന്നുവെന്നതാണ് പ്രത്യേകത. ആഗോളതലത്തിൽ 813 കോടിയാണ് ചിത്രത്തിന്റെ കലക്ഷൻ. 2025ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രവും ഇതുതന്നെ. ഛാവയുടെ 807 കോടിയെന്ന റെക്കോഡാണ് കാന്താര…
ബൈസണോ ഡ്യൂഡോ, കലക്ഷനിൽ മുന്നിലാര്?
എല്ലാ വർഷവും ദീപാവലിയോട് അനുബന്ധിച്ച് സിനിമകൾ റിലീസ് ചെയ്യാറുണ്ട്. ഇത്തവണ ദീപാവലിയോട് അനുബന്ധിച്ച് പുറത്തിറങ്ങിയ മിക്ക സിനിമകൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദീപാവലിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഡ്യൂഡ്, ബൈസൺ കാലമാടൻ എന്നിവ പുറത്തിറങ്ങിയത്. ഇരു ചിത്രങ്ങളും ഒക്ടോബർ 17ന് തിയറ്ററിൽ എത്തി. ഡ്യൂഡ് രണ്ട് ദിനം കൊണ്ട് 45 കോടി വേൾഡ് വൈഡ് കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായി ‘ഡ്യൂഡ്’ മാറി. പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ…
റോഷൻ മാത്യു നായകനായ ജിയോ ബേബി ചിത്രം ‘ഇത്തിരി നേരം’ തിയറ്ററുകളിലേക്ക്
ഇത്തിരി നേരത്തിന്‍റെ പോസ്റ്റർ പുരുഷ പ്രേതത്തിന് ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഇത്തിരി നേരം’ (A LITTLE WHILE ). പ്രശാന്ത് വിജയിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നവംബർ ഏഴിന് തിയറ്ററുകളിൽ എത്തും. റോഷൻ മാത്യു, സറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മധൻ എന്നിവരാണ് ‘ഇത്തിരി നേര’ത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ, നിമിഷ സജയൻ എന്നീ താരങ്ങൾ ചേർന്നാണ് സോഷ്യൽ മീഡിയ…
ജാക്കിചാനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഹൃത്വിക് റോഷൻ; ഫാൻ ബോയ് മൊമന്‍റ് എന്ന് ആരാധകർ
ഹൃത്വിക് റോഷനും ജാക്കി ചാനും ബോളിവുഡിന്‍റെ സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷൻ നടിയും ഗായികയുമായ തന്‍റെ കാമുകി സബ ആസാദിനൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ആരാധകർ ഒട്ടും പ്രതീക്ഷിക്കാതെ വന്ന താരത്തിന്‍റെ മറ്റൊരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ആക്ഷൻ സ്റ്റാറായ ജാക്കി ചാന്‍റെ കൂടെയുള്ള ചിത്രമാണ് ഹൃത്വിക് പങ്കുവെച്ചത്. ഒരേപോലുള്ള തൊപ്പികളണിഞ്ഞ് നിൽക്കുന്ന ഇരുവരുടേയും ചിത്രത്തിനു താഴെ ഏറെ ആരാധകരാണ് സന്തോഷം പങ്കുവച്ചിരിക്കുന്നത്. രണ്ടു ആക്ഷൻ…
ഇഷ്ടമുള്ള മലയാളസിനിമ ഏത്? ധ്രുവ് വിക്രമിന്‍റെ മറുപടി ഇങ്ങനെ…
മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ ആണ് ധ്രുവ് വിക്രമിന്‍റെ ഏറ്റവും പുതിയ ചിത്രം. തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം നിരൂപക പ്രശംസയും നേടുന്നുണ്ട്. ആദിത്യ വർമ (2019), മഹാൻ (2022) എന്നീ ചിത്രങ്ങളിൽ മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നാൽ ബൈസൺ തന്‍റെ ആദ്യ ചിത്രമായി കരുതണമെന്നാണ് ധ്രുവ് പറഞ്ഞത്. ഇപ്പോഴിതാ, ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ഏതെന്ന് പറയുകയാണ് താരം. കണ്ടതിൽ ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമ ഏതാണെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ ധ്രുവ്…
കേരളത്തിൽ ക്ഷേത്ര ദർശനത്തിനെത്തി അജിത്തും ശാലിനിയും; ചർച്ചയായി അജിത്തിന്‍റെ നെഞ്ചിലെ ടാറ്റൂ
അജിത്തും ശാലിനിയും മകൻ അദ്വിക്കിനോടൊപ്പം തമിഴ് നടൻ അജിത്തും മലയാളികളുടെ പ്രിയങ്കരി ശാലിനിയും ഏറെ ആരാധകരുള്ള താര ജോടികളാണ്. ഇരുവരുടേയും വിശേഷമറിയാൻ ആരാധകർ എപ്പോഴും താൽപര്യം പ്രകടിപ്പിക്കാറുണ്ട്. തന്‍റെ സിനിമ അഭിനയവും കാർ റെയ്സിങ്ങിനോടുള്ള പാഷനും ഒരേപോലെ കൊണ്ടുപോവുകയാണിപ്പോൾ അജിത്ത്. തന്‍റെ ഇഷ്ടങ്ങൾക്ക് എപ്പോഴും പിന്തുണ നൽകി കൂടെ ഉണ്ടാവാറുള്ളത് പ്രിയ പത്നിയായ ശാലിനിയാണെന്ന് താരം പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പാലക്കാടുള്ള കുടുംബക്ഷേത്രത്തിൽ ദർശനം നടത്തിയ കുടുംബത്തിന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിൽ അജിത്തിന്‍റെ…
വീണ്ടും ഞെട്ടിച്ച് ബാഹുബലി; റി റിലീസ് ട്രെയിലർ പുറത്ത്
ബാഹുബലി ദി എപ്പിക്ക് ഇന്ത്യൻ സിനിമയിൽ ചരിത്രം തീർത്ത എസ്.എസ്. രാജമൗലി ചിത്രമാണ് ബാഹുബലി. ചിത്രത്തിന്‍റെ രണ്ടുഭാഗങ്ങൾ കൂട്ടിച്ചേർത്ത് ബാഹുബലി-ദി എപിക് എന്ന ഒറ്റ ഭാഗം റിലീസിന് ഒരുങ്ങുന്ന വിവരം നേരത്തേ തന്നെ അറിയിച്ചിരുന്നു. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് മിനിറ്റ്, 30 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാന ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയിട്ടുണ്ട്. ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയുടെ രണ്ടുഭാഗങ്ങളും ഒന്നിച്ച്…











