Molly Wood News

  • ‘അധോലോക ബന്ധങ്ങൾ അതിരുവിട്ടു’; ബോളിവുഡ് സിനിമകൾ ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി കമൽ ഹാസൻ

    ‘അധോലോക ബന്ധങ്ങൾ അതിരുവിട്ടു’; ബോളിവുഡ് സിനിമകൾ ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി കമൽ ഹാസൻ

    തെന്നിന്ത്യൻ സിനിമയുടെ സമാനതകളില്ലാത്ത ലോകനായകനാണ് കമൽ ഹാസൻ. എന്നാൽ തമിഴ് സിനിമ മാത്രമല്ല, അദ്ദേഹം കൈവെച്ച ഭാഷകളിലെല്ലാം തന്റെതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ തിളങ്ങിയ അദ്ദേഹം കന്നഡയിലും ബംഗാളിയിലും വരെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. 1974-ൽ തന്റെ ഗുരുനാഥനായ കെ. ബാലചന്ദറിന്റെ ‘ആയ്ന’ എന്ന ചിത്രത്തിലൂടെയാണ് കമൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഹിന്ദി സിനിമയിൽ സജീവമാകുന്നത്. 1981-ൽ ബാലചന്ദർ തന്നെ സംവിധാനം ചെയ്ത…

    read more

  • ഹിന്ദി സിനിമക്ക് പുത്തൻ മുഖം നൽകി ബോക്സോഫിസിനെ ഇളക്കി മറിച്ച ആ ‘ഇഡിയറ്റുകൾ’ വീണ്ടും വരുന്നു

    ഹിന്ദി സിനിമക്ക് പുത്തൻ മുഖം നൽകി ബോക്സോഫിസിനെ ഇളക്കി മറിച്ച ആ ‘ഇഡിയറ്റുകൾ’ വീണ്ടും വരുന്നു

    ഹിന്ദി സിനിമക്ക് പുത്തൻ മുഖം നൽകി ബോക്സോഫിസിനെ ഇളക്കി മറിച്ച ആ ‘ഇഡിയറ്റുകൾ’ വീണ്ടും വരുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയ നോവലിസ്റ്റ് ചേതൻ ഭഗത്തിന്റെ തൂലികയിലൂെട നോവലായി ആദ്യം വായനക്കാരുടെയും പിന്നീട് സംവിധായകൻ രാജ്കുമാർ ഹീരാനിയിലൂടെ സിനിമാ ആസ്വാദകരുടെയും ഹൃദയം കവർന്ന ചിത്രം ‘ത്രീ ഇഡിയറ്റ്സി’ന്റെ രണ്ടാം ഭാഗം ഉറപ്പായിരിക്കുകയാണിപ്പോൾ. 2009ൽ പുറത്തിറങ്ങിയ, ആമിർ ഖാൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന്, സംവിധായകൻ ഹീരാനി ഒരു അഭിമുഖത്തിൽ അറിയിച്ചു. പ്രോജക്ട് അതിന്റെ ശൈശവ ദശയിലാണെന്നും ആമിർ…

    read more

  • അതിമനോഹരമീ പോസ്റ്റർ; തരുൺമൂർത്തി- മോഹൻലാൽ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    അതിമനോഹരമീ പോസ്റ്റർ; തരുൺമൂർത്തി- മോഹൻലാൽ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

    തുടരും എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലും തരുൺമൂർത്തിയും ഒന്നിക്കുന്ന അതിമനോഹരം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ മീരാ ജാസ്മിനാണ് നായികയായെത്തുന്നത്. മോഹൽലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം തന്നെ മികച്ച അഭിപ്രായങ്ങളാണ് പോസ്റ്റർ കരസ്ഥമാക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും അതിമനോഹരം സിനിമക്കുണ്ട്. ഡിസംബർ 24ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ലാലു അലക്സ്, മനോജ് കെ. ജയൻ, തുടങ്ങി…

    read more

  • നടി ജനനി അയ്യര്‍ വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവച്ച് താരം

    നടി ജനനി അയ്യര്‍ വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവച്ച് താരം

    നടി ജനനി അയ്യര്‍ വിവാഹിതയായി. സായി റോഷന്‍ ശ്യാം ആണ് വരന്‍. പൈലറ്റായ സായി വര്‍ഷങ്ങളായി ജനനിയുടെ അടുത്ത സുഹൃത്താണ്. വിവാഹ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. അവന്‍ ഇവന്‍ എന്ന ചിത്രത്തിലൂടെയാണ് ജനനി സിനിമയില്‍ എത്തിയത്. ത്രി ഡോട്‌സ് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ നായകയായി മലയാളത്തിലും എത്തി. സെവന്‍ത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

    read more

  • ടോക്സിക്കിന് ചരിത്ര വിദേശ കരാർ; ഇന്ത്യൻ ഭാഷ പതിപ്പുകൾ റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിം

    ടോക്സിക്കിന് ചരിത്ര വിദേശ കരാർ; ഇന്ത്യൻ ഭാഷ പതിപ്പുകൾ റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിം

    ബോക്സ് ഓഫിസിൽ തരംഗം സൃഷ്ടിക്കുന്നതിന് മുൻപേ തന്നെ ‘ടോക്സിക്’ ഇന്ത്യൻ സിനിമാലോകത്തെ തന്നെ മാറ്റിമറിക്കുകയാണ്. ആന്ധ്ര-തെലങ്കാന മാർക്കറ്റിൽ ദിൽ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസുമായി (SVC) 120 കോടി രൂപയുടെ വിതരണ കരാർ ഒപ്പിട്ട ആദ്യ തെലുങ്ക് ഇതര ചിത്രം എന്ന നിലയിൽ ടോക്സിക് നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഈ ആവേശം അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിരിക്കുന്നു. ആഗോള വിപണിയിൽ, പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിം ‘ടോക്സിക്’ സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ പ്രീ-റിലീസ് യാത്രയിൽ മറ്റൊരു നാഴികക്കല്ല് കൂടി…

    read more

  • മേൽപ്പാലത്തിന്‍റെ തിരക്കഥാകൃത്ത് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ അണിയറയിൽ ഒരുങ്ങുന്നു

    മേൽപ്പാലത്തിന്‍റെ തിരക്കഥാകൃത്ത് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ അണിയറയിൽ ഒരുങ്ങുന്നു

    ടോവിനോ തോമസ് മേൽപാലത്തിന്‍റെ കവർപേജ് റിലീസ് ചെയ്തു കൊച്ചി: മേൽപ്പാലം എന്ന ജനശ്രദ്ധ നേടിയ തിരക്കഥയുടെ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ ചിത്രം ‘മണവാളൻ ജോസഫ്’ ചിത്രീകരണം ആരംഭിച്ചു. ഷിവാഗോ തോമസും ക്രിസ്റ്റസ് സ്റ്റീഫനും ചേർന്നാണ് സിനിമയുടെ സംവിധാനം. ലയൺ ഹാർട്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വൻവിജയമായ മറാത്തി ചിത്രം ‘തൂ മാസാ കിനാര’യുടെ സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. സിനിമയുടെ അണിയറപ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു. എൽദോ ഐസക് ചിത്രത്തിന് കാമറ ഒരുക്കും. ‘മേൽപ്പാലം’ എന്ന തിരക്കഥ ഒരു…

    read more

  • സുഷാന്തിന്‍റെ മരണശേഷം ജിവിതം താളം തെറ്റി, മയക്കു മരുന്നുകേസിൽ അറസ്റ്റിലായി; വർഷങ്ങൾക്കുശേഷം അഭിനയ രംഗത്തേക്ക് തിരിച്ചുവരാനൊരുങ്ങി റിയ ചക്രവർത്തി

    സുഷാന്തിന്‍റെ മരണശേഷം ജിവിതം താളം തെറ്റി, മയക്കു മരുന്നുകേസിൽ അറസ്റ്റിലായി; വർഷങ്ങൾക്കുശേഷം അഭിനയ രംഗത്തേക്ക് തിരിച്ചുവരാനൊരുങ്ങി റിയ ചക്രവർത്തി

    റിയ ചക്രവർത്തിയും സുഷാന്ത് സിങ് രജ്പുതും ബോളിവുഡിലെ ആരാധകരുടെ പ്രിയ താര ജോഡികളായിരുന്നു സുഷാന്ത് സിങ് രജ്പുതും റിയ ചക്രവർത്തിയും. എന്നാൽ ആ പ്രണയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. സുഷാന്ത് ജീവനൊടുക്കിയ വാർത്ത സിനിമ ലോകത്തെയും ലോകമെമ്പാടുമുള്ള ആരാധകരെയും ഞെട്ടിച്ചിരുന്നു. പ്രിയ നടന്‍റെ വിയോഗം കുടുംബത്തിനെന്നപോലെ ആരാധകർക്കും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. സുഷാന്തിന്‍റെ മരണശേഷമുള്ള റിയയുടെ ജീവിതവും താളം തെറ്റിയിരുന്നു. മയക്കുമരുന്നു കേസിൽ അറസ്റ്റിലായിരുന്ന നടി പിന്നീട് പല മാനസിക സംഘർക്ഷങ്ങളിലൂടെയാണ് കടന്നുപോയത്. എന്നാൽ ഏഴു വർഷങ്ങൾക്കുശേഷം നെറ്റ്ഫ്ലിക്സ് വെബ്…

    read more

  • ജീത്തു ജോസഫിന്‍റെ ‘വലതുവശത്തെ കള്ളൻ’ നാളെ തിയറ്ററുകളിലേക്ക്; ബുക്കിങ് തുടങ്ങി

    ജീത്തു ജോസഫിന്‍റെ ‘വലതുവശത്തെ കള്ളൻ’ നാളെ തിയറ്ററുകളിലേക്ക്; ബുക്കിങ് തുടങ്ങി

    ബിജു മേനോൻ, ജോജു ജോര്‍ജ്ജ് എന്നിവരെ നായകന്മാരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ക്രൈം ഡ്രാമ ജോണറിൽ എത്തുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലറും പാട്ടും ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി,…

    read more

  • എബ്രിഡ് ഷൈന്‍ മാജിക് വീണ്ടും; ‘സ്പാ’ ഫെബ്രുവരി 12-ന് എത്തും

    എബ്രിഡ് ഷൈന്‍ മാജിക് വീണ്ടും; ‘സ്പാ’ ഫെബ്രുവരി 12-ന് എത്തും

    എബ്രിഡ് ഷൈനിന്റെ ‘സ്പാ’ ഫെബ്രുവരി 12-ന് എത്തും. ചിത്രത്തിന്റെ കഥയും സംവിധാനവും എബ്രിഡ് ഷൈന്‍ ആണ്. സ്പാറയില്‍ ക്രിയേഷന്‍സ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബര്‍ സിസ്റ്റം ഓസ്‌ട്രേലിയ. കേരളത്തിലും ഇന്ത്യയ്ക്കകത്തുമായി ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത് സ്പാറയില്‍ & വൈറ്റ് ചാരിയറ്റ്. സിദ്ധാര്‍ത്ഥ് ഭരതന്‍, വിനീത് തട്ടില്‍, പ്രശാന്ത് അലക്സാണ്ടര്‍, മേജര്‍ രവി, വിജയ് മേനോന്‍, ദിനേശ് പ്രഭാകര്‍, അശ്വിന്‍…

    read more

  • കടകന് ശേഷം ഒരു ക്യാമ്പസ് ചിത്രവുമായി സജിൽ മമ്പാട്

    കടകന് ശേഷം ഒരു ക്യാമ്പസ് ചിത്രവുമായി സജിൽ മമ്പാട്

    കടകൻ എന്ന സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡർബി. ചിത്രത്തിലെ ക്യാംപസ് ഗ്യാങ്ങുകളെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്റർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കി. പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ഓസ്‌ലർ സിനിമയിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീർ മത്തൻ ദിനങ്ങളും ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാൻസിസ്, അഞ്ചക്കള്ള കൊക്കാനിലെ പ്രവീൺ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിൻ റിഫാഹി,…

    read more

  • മിണ്ടിയും പറ‌ഞ്ഞും’എന്ന ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തു

    മിണ്ടിയും പറ‌ഞ്ഞും’എന്ന ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തു

    ഉണ്ണി മുകുന്ദൻ അപർണ ബാല മുരളി എന്നിവരെ കേന്ദ്ര കഥാപത്രമാക്കി നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.അലൻസ് മീഡിയയുടെ ബാനറിൽ സലീം അഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്.സനൽ–ലീന ദമ്പതികളുടെ വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. മധു അമ്പാട്ട് ക്യാമറ. ചിത്രത്തിന്റെ…

    read more

  • കൂടെ വേണം, ഈ യാത്രയിലും തുടര്‍ന്നും… സന്തോഷ വാര്‍ത്ത പങ്കുവച്ച് അനുസിത്താര

    കൂടെ വേണം, ഈ യാത്രയിലും തുടര്‍ന്നും… സന്തോഷ വാര്‍ത്ത പങ്കുവച്ച് അനുസിത്താര

    സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി അനുസിത്താര. യുഎഇയില്‍ കമലദളം എന്ന പേരില്‍ നൃത്തവിദ്യാലയം തുടങ്ങിയ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവച്ചത്. ഒരുപാട് നാളത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. നിങ്ങള്‍ തന്ന സ്‌നേഹം, പിന്തുണ അത് മാത്രമാണ് കൈയിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടര്‍ന്നും… അനുസിതാര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അനുസിത്താരയും സഹോദരി സോനയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

    read more