മേൽപ്പാലത്തിന്‍റെ തിരക്കഥാകൃത്ത് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ അണിയറയിൽ ഒരുങ്ങുന്നു

Spread the news ടോവിനോ തോമസ് മേൽപാലത്തിന്‍റെ കവർപേജ് റിലീസ് ചെയ്തു കൊച്ചി: മേൽപ്പാലം എന്ന ജനശ്രദ്ധ നേടിയ തിരക്കഥയുടെ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ ചിത്രം ‘മണവാളൻ ജോസഫ്’ ചിത്രീകരണം ആരംഭിച്ചു. ഷിവാഗോ തോമസും ക്രിസ്റ്റസ് സ്റ്റീഫനും ചേർന്നാണ് സിനിമയുടെ…

മേൽപ്പാലത്തിന്‍റെ തിരക്കഥാകൃത്ത് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ അണിയറയിൽ ഒരുങ്ങുന്നു
Spread the news
ടോവിനോ തോമസ് മേൽപാലത്തിന്‍റെ കവർപേജ് റിലീസ് ചെയ്തു

കൊച്ചി: മേൽപ്പാലം എന്ന ജനശ്രദ്ധ നേടിയ തിരക്കഥയുടെ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ ചിത്രം ‘മണവാളൻ ജോസഫ്’ ചിത്രീകരണം ആരംഭിച്ചു. ഷിവാഗോ തോമസും ക്രിസ്റ്റസ് സ്റ്റീഫനും ചേർന്നാണ് സിനിമയുടെ സംവിധാനം. ലയൺ ഹാർട്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വൻവിജയമായ മറാത്തി ചിത്രം ‘തൂ മാസാ കിനാര’യുടെ സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. സിനിമയുടെ അണിയറപ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു. എൽദോ ഐസക് ചിത്രത്തിന് കാമറ ഒരുക്കും.

‘മേൽപ്പാലം’ എന്ന തിരക്കഥ ഒരു ഇമോഷണൽ ക്രൈം ഡ്രാമ എന്ന നിലയിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ്. തൃശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനോടു ചേർന്ന റെയിൽവേ ഗേറ്റ് ഒരു ജനതയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ തിരക്കഥ, കൊലപാതകങ്ങളും അന്വേഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ചേർത്ത് മുന്നേറുന്നു. ഓരോ രംഗത്തിലും വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിലാണ് തിരക്കഥയുടെ ഘടന.

കെ. സീറോ പബ്ലിക്കേഷൻ മുഖേന പുറത്തിറങ്ങിയ മേൽപ്പാലം, 330 പേജുകളിലായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കവർ ഡിസൈൻ വിനായക് ശിവ, തിരക്കഥ രൂപകല്പന സഫ്വാൻ ബിച്ചാവ, പ്രൂഫ് റീഡിംഗ് ആതിര എന്നിവർ നിർവഹിച്ചു. സംഭാഷണരചനയിൽ എഡിസൺ തോമസ് ഷിവാഗോ തോമസിനൊപ്പം പങ്കാളിയായി.

ഈ തിരക്കഥയുടെ വിവരണക്കുറിപ്പ് ഇ. സന്തോഷ് കുമാർ, ബിപിൻ ചന്ദ്രൻ, ബി. കെ. ഹരിനാരായണൻ, ടി. ഡി. രാമകൃഷ്ണൻ എന്നിവർ തയ്യാറാക്കിയിട്ടുണ്ട്. നടൻ ടോവിനോ തോമസാണ് കവർപേജ് റിലീസ് ചെയ്തത്. മണവാളൻ ജോസഫിന്റെ കുടുതൽ വിശേഷങ്ങൾ ഉടനെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.