ഹിന്ദി സിനിമക്ക് പുത്തൻ മുഖം നൽകി ബോക്സോഫിസിനെ ഇളക്കി മറിച്ച ആ ‘ഇഡിയറ്റുകൾ’ വീണ്ടും വരുന്നു

Spread the news ഹിന്ദി സിനിമക്ക് പുത്തൻ മുഖം നൽകി ബോക്സോഫിസിനെ ഇളക്കി മറിച്ച ആ ‘ഇഡിയറ്റുകൾ’ വീണ്ടും വരുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയ നോവലിസ്റ്റ് ചേതൻ ഭഗത്തിന്റെ തൂലികയിലൂെട നോവലായി ആദ്യം വായനക്കാരുടെയും പിന്നീട് സംവിധായകൻ രാജ്കുമാർ ഹീരാനിയിലൂടെ സിനിമാ…

ഹിന്ദി സിനിമക്ക് പുത്തൻ മുഖം നൽകി ബോക്സോഫിസിനെ ഇളക്കി മറിച്ച ആ ‘ഇഡിയറ്റുകൾ’ വീണ്ടും വരുന്നു
Spread the news

ഹിന്ദി സിനിമക്ക് പുത്തൻ മുഖം നൽകി ബോക്സോഫിസിനെ ഇളക്കി മറിച്ച ആ ‘ഇഡിയറ്റുകൾ’ വീണ്ടും വരുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയ നോവലിസ്റ്റ് ചേതൻ ഭഗത്തിന്റെ തൂലികയിലൂെട നോവലായി ആദ്യം വായനക്കാരുടെയും പിന്നീട് സംവിധായകൻ രാജ്കുമാർ ഹീരാനിയിലൂടെ സിനിമാ ആസ്വാദകരുടെയും ഹൃദയം കവർന്ന ചിത്രം ‘ത്രീ ഇഡിയറ്റ്സി’ന്റെ രണ്ടാം ഭാഗം ഉറപ്പായിരിക്കുകയാണിപ്പോൾ. 2009ൽ പുറത്തിറങ്ങിയ, ആമിർ ഖാൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന്, സംവിധായകൻ ഹീരാനി ഒരു അഭിമുഖത്തിൽ അറിയിച്ചു.

പ്രോജക്ട് അതിന്റെ ശൈശവ ദശയിലാണെന്നും ആമിർ ഖാന് പ്രാഥമിക ആശയം ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. കോളജ് സുഹൃത്തുക്കളായ റാഞ്ചോ, ഫർഹാൻ, രാജു എന്നിവരുടെ പിൽക്കാല ജീവിതത്തിലേക്ക് ചിത്രം സഞ്ചരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, രണ്ടാംഭാഗത്തിൽ ഒരു ‘നാലാം ഇഡിയറ്റി’നെ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന്, ചിത്രം ത്രീ ഇഡിയറ്റ്സിനെ പറ്റി തന്നെയാണെന്നും നാലാം ഇഡിയറ്റ് ഇല്ലെന്നും അദ്ദേഹം തീർത്തു പറഞ്ഞു.