അതിമനോഹരമീ പോസ്റ്റർ; തരുൺമൂർത്തി- മോഹൻലാൽ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Spread the news തുടരും എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലും തരുൺമൂർത്തിയും ഒന്നിക്കുന്ന അതിമനോഹരം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ മീരാ ജാസ്മിനാണ് നായികയായെത്തുന്നത്. മോഹൽലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.…

അതിമനോഹരമീ പോസ്റ്റർ; തരുൺമൂർത്തി- മോഹൻലാൽ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
Spread the news

തുടരും എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മോഹൻലാലും തരുൺമൂർത്തിയും ഒന്നിക്കുന്ന അതിമനോഹരം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ മീരാ ജാസ്മിനാണ് നായികയായെത്തുന്നത്.

മോഹൽലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം തന്നെ മികച്ച അഭിപ്രായങ്ങളാണ് പോസ്റ്റർ കരസ്ഥമാക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും അതിമനോഹരം സിനിമക്കുണ്ട്.

ഡിസംബർ 24ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ലാലു അലക്സ്, മനോജ് കെ. ജയൻ, തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലീസുകാരന്‍റെ വേഷമാണ് മെഹൻലാൽ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ബിനു പപ്പുവാണ് സഹസംവിധാനം നിർവഹിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *