spider man
‘ഭർത്താവായും പിതാവായും പുതിയ സ്പൈഡർമാൻ!’; ടോബി മാഗ്വയറിന്റെ വേഷപ്പകർച്ചയിൽ ‘സ്പൈഡർമാൻ 4’ യാഥാർഥ്യമാകുമോ?
സ്പൈഡർ മാൻ 4 ന്‍റെ പുതിയ അപ്ഡേറ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ദി ബാറ്റ്മാൻ’ സിനിമയുടെ സഹ-തിരക്കഥാകൃത്തും എഴുത്തുകാരനുമായ മാറ്റ്സൺ ടോംലിനാണ് ടോബി മാഗ്വയറിനെ നായകനാക്കി സാം റെയ്‌മി സംവിധാനം ചെയ്യുന്ന ‘സ്പൈഡർ മാൻ 4’ ന്‍റെ അപ്ഡേറ്റ് പങ്കുവെച്ചത്. ചിത്രം യാഥാർത്ഥ്യമാക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോഴായിരുന്നു ടോംലിന്‍റെ പ്രതികരണം. സാം റെയ്‌മി-ടോബി മാഗ്വയർ കൂട്ടുകെട്ടിലുള്ള ‘സ്പൈഡർ മാൻ 4’ എന്ന സിനിമയുടെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് മാറ്റ്സൺ ടോംലിൻ…
