Molly Wood News
അന്ധവിശ്വാസങ്ങൾക്ക് പിന്നിലെ കൊടുംക്രൂരതകൾ; ആക്ഷൻ ക്രൈം തില്ലർ ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ
കിരാത സിനിമ പോസ്റ്റർ സാക്ഷരതയിൽ മുന്നിൽ നില്ക്കുന്നവരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും അന്ധവിശ്വാസത്തിൻ്റെ ചുഴിയിൽ പെട്ട് ഒരു വലിയ സമൂഹം കാട്ടി കൂട്ടുന്ന കൊടും ചെയ്തികൾ, മനുഷ്യ മനസാക്ഷിയെ തീർത്തും ഞെട്ടിക്കുന്നതാണ്. കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ചിത്രം കിരാത അതിൻ്റെ നിഗൂഢതകളിലേക്കിറങ്ങിച്ചെല്ലുന്നു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിങ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാതയുടെ…
സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഗിഫ്റ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു
ഗിഫ്റ്റ് ചിത്രത്തിന്റെ പോസ്റ്റർ തെന്നിന്ത്യൻ താരസുന്ദരി സോണിയ അഗർവാൾ മുഖ്യവേഷത്തിലെത്തുന്ന പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഗിഫ്റ്റ്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ 31ന് ചിത്രം തിയറ്ററുകളിലെത്തും. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിന് ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പൊലീസുകാരിയുടെ വേഷമാണ് സോണിയയുടേത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും ഒരു കേസിൽ അവർ പ്രതിസന്ധി നേരിടുന്നു. ഇത്തരത്തിൽ നായിക അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.…
കാത്തിരിപ്പിന് വിരാമമിട്ട് ലോക ഒ.ടി.ടിയിൽ; എവിടെ കാണാം?
കല്ല്യാണി പ്രിയദർശൻ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് ‘ലോക ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിന് തയ്യാറായിരിക്കുകയാണ്. ഒക്ടോബർ 31 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ എത്തിയ ലോക ഇതുവരെ 300 കോടി കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍നിന്ന് പ്രചോദനം…
‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ഈ വർഷത്തെ ഏറ്റവും വലിയ പണം വാരിപ്പടം
ഈ വർഷം രാജ്യത്തെ ഏറ്റവും വലിയ പണം വാരിപ്പടമായി വിജയകുതിപ്പ് തുടരുകയാണ് ‘കാന്താര ചാപ്റ്റർ 1’. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ 818 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ഏറ്റവും വലിയ കളക്ഷനാണ് കന്നഡ ചലച്ചിത്ര മേഖല സ്വന്തമാക്കിയിരിക്കുന്നത്. വിക്കി കൗശലിന്റെ ബോളിവുഡ് ചിത്രമായ ‘ഛാവ’യെ മറികടന്നാണ് കാന്താര വേൾഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തിയത്.ഈ വർഷം ഇനി ബ്രമാണ്ഡ ചലച്ചിത്രമൊന്നും റിലീസിനില്ലാത്തത് കൊണ്ട് കാന്താര ഒന്നാം സ്ഥാനത്ത് തുടരുമെന്നാണ് കണക്കാക്കുന്നത്. ബോളിവുഡിൽ ഈ വർഷം ഗംഭീര വിജയം…



