kantara
കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്; തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ
മേയ്ക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ഗുൽഷാൻ ദേവയ്യ, ജറയാം എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരുമാസത്തിനകം ചിത്രം ഒ.ടി.ടിയിലെത്തുന്നുവെന്നതാണ് പ്രത്യേകത. ആഗോളതലത്തിൽ 813 കോടിയാണ് ചിത്രത്തിന്റെ കലക്ഷൻ. 2025ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രവും ഇതുതന്നെ. ഛാവയുടെ 807 കോടിയെന്ന റെക്കോഡാണ് കാന്താര…
‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ഈ വർഷത്തെ ഏറ്റവും വലിയ പണം വാരിപ്പടം
ഈ വർഷം രാജ്യത്തെ ഏറ്റവും വലിയ പണം വാരിപ്പടമായി വിജയകുതിപ്പ് തുടരുകയാണ് ‘കാന്താര ചാപ്റ്റർ 1’. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ 818 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ഏറ്റവും വലിയ കളക്ഷനാണ് കന്നഡ ചലച്ചിത്ര മേഖല സ്വന്തമാക്കിയിരിക്കുന്നത്. വിക്കി കൗശലിന്‍റെ ബോളിവുഡ് ചിത്രമായ ‘ഛാവ’യെ മറികടന്നാണ് കാന്താര വേൾഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തിയത്.ഈ വർഷം ഇനി ബ്രമാണ്ഡ ചലച്ചിത്രമൊന്നും റിലീസിനില്ലാത്തത് കൊണ്ട് കാന്താര ഒന്നാം സ്ഥാനത്ത് തുടരുമെന്നാണ് കണക്കാക്കുന്നത്. ബോളിവുഡിൽ ഈ വർഷം ഗംഭീര വിജയം…

