Dulquer
ദുൽഖർ സൽമാന്‍റെ ‘കാന്ത’ നിയമക്കുരുക്കിലേക്ക്; റിലീസ് തടയണമെന്ന് ആവശ്യപ്പട്ടുളള ഹരജി കോടതിയിൽ
നടൻ ദുൽഖർ സൽമാന്‍റെ വരാനിരിക്കുന്ന പീരീയഡ് ഡ്രാമ ചിത്രം ‘കാന്ത’ നിയമക്കുരുക്കിൽ. നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് സിനിമക്കെതിരെ മദ്രാസ് ഹൈകോടതിയിൽ ഹരജി സമർപ്പിക്കപ്പെടുന്നത്. തമിഴ് നടനും സംഗീതജ്ഞനുമായ ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ചെറുമകൻ കോടതിയെ സമീപിച്ചത്. ലൈവ് ലോ റിപ്പോർട്ട് അനുസരിച്ച് ബി. ത്യാഗരാജൻ എന്ന വ്യക്തിയാണ് കോടതിയിൽ ഹരജി നൽകിയത്. ഐ.കെ.ടി എന്നറിയപ്പെടുന്ന ത്യാഗരാജ ഭാഗവതരെ മോശം സ്വഭാവമുളള വ്യക്തിയായും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ…
