actor govinda

  • നടൻ ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു, അബോധാവസ്ഥയിൽ ചികിത്സയിൽ

    നടൻ ഗോവിന്ദ വീട്ടിൽ കുഴഞ്ഞുവീണു, അബോധാവസ്ഥയിൽ ചികിത്സയിൽ

    മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിലാണ് ഗോവിന്ദ. നടന്‍റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശപ്രകാരം ഗോവിന്ദക്ക് ആവശ്യമായ മരുന്നുകൾ നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ലളിത് ബിൻഡാലിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ടുകൾക്കായി കുടുംബം കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ…

    read more