Upcoming Releases
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഖജുരാവോ ഡ്രീംസ്’ റിലീസ് തീയതി പ്രഖ്യാപിച്ചു
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാവോ ഡ്രീംസ്’ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമായി എത്തുന്നതാണ് ചിത്രമെന്നാണ് സൂചന. പുതിയ പോസ്റ്ററും അത് അടിവരയിടുന്നതാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസുമായി ചേർന്ന് ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര…
‘ലാലേട്ടന്റെ വിസ്മയ, സുചി ചേച്ചിയുടെ വിസ്മയ, ഇന്ത്യന്‍ സിനിമയുടെ വിസ്മയമാവട്ടെ!’
മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യ സിനിമയായ തുടക്കത്തിന്റെ പൂജ ചടങ്ങില്‍ അതിഥിയായി നടന്‍ ദിലീപും പങ്കെടുത്തു. ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് ദിലീപ് സംസാരിച്ചു. വലിയ സന്തോഷമുള്ള ദിവസമാണിതെന്ന് ദിലീപ് പറഞ്ഞു. മക്കള്‍ സിനിമയില്‍ വരുന്നത് മാതാപിതാക്കളെ സംബന്ധിച്ച് പുണ്യമാണെന്നും അവരുടെ വളര്‍ച്ച കാണാന്‍ പറ്റുന്നത് വലിയ കാര്യമാണെന്നും ദിലീപ് പറഞ്ഞു. ‘മായ, ലാലേട്ടന്റെ വിസ്മയ, സുചി ചേച്ചിയുടെ വിസ്മയ മലയാള സിനിമയുടെ, ഇന്ത്യന്‍ സിനിമയുടെ വിസ്മയമായ മാറട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. അതുപോലെ തന്നെ ആന്റണിയുടെ മകന്‍…
ലുക്മാന്‍ ‘അതിഭീകര കാമുകന്‍’; ട്രെയിലര്‍ എത്തി
ലുക്മാന്‍ കാമുകനാകുന്ന ചിത്രമാണ് ‘അതിഭീകര കാമുകന്‍.’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ചിത്രം നവംബര്‍ 14-ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുന്നു. അനു എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യ രഘുനാഥാണ്. മനോഹരി ജോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.അശ്വിന്‍, കാര്‍ത്തിക്, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്,…
മലയാള സിനിമക്ക് പുതിയ സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോളും
ചിത്രത്തിന്‍റെ പൂജക്കിടെ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രീകരണം ആരംഭിച്ചു. എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3 എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാറിന്‍റേയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്. കുഞ്ചാക്കോ ബോബനും ലിജോമോൾക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ,…
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രം ‘കാഞ്ചിമാല’ അണിയറയിൽ
ചിത്രത്തിന്‍റെ പൂജാ ചടങ്ങിനിടെ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം കാഞ്ചിമാലയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും തിരുവനന്തപുരത്ത് വെച്ച് നടന്നു. ശ്രേയനിധി ക്രിയേഷൻസിന്‍റെ ബാനറിൽ രാജേഷ് നായർ, ശ്രേയ, നിധി എന്നിവർ ചേർന്ന് നിർമിച്ച് റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഞ്ചിമാല. മന്ത്രി കെ.എൻ ബാലഗോപാൽ ഭദ്രദീപം തെളിച്ച് ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. മുൻ സ്പീക്കർ വിജയകുമാർ മുൻമന്ത്രി സുരേന്ദ്രൻ പിള്ള, കല്ലിയൂർ ശശി, ഇന്ദ്രൻസ്, സുധീർ കരമന, നെൽസൺ, കൊടശനാട്…
റോഷൻ മാത്യു നായകനായ ജിയോ ബേബി ചിത്രം ‘ഇത്തിരി നേരം’ തിയറ്ററുകളിലേക്ക്
ഇത്തിരി നേരത്തിന്‍റെ പോസ്റ്റർ പുരുഷ പ്രേതത്തിന് ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഇത്തിരി നേരം’ (A LITTLE WHILE ). പ്രശാന്ത് വിജയിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നവംബർ ഏഴിന് തിയറ്ററുകളിൽ എത്തും. റോഷൻ മാത്യു, സറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മധൻ എന്നിവരാണ് ‘ഇത്തിരി നേര’ത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ, നിമിഷ സജയൻ എന്നീ താരങ്ങൾ ചേർന്നാണ് സോഷ്യൽ മീഡിയ…
സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഗിഫ്റ്റ്’ റിലീസ് തീയതി പ്രഖ്യാപിച്ചു
ഗിഫ്റ്റ് ചിത്രത്തിന്‍റെ പോസ്റ്റർ തെന്നിന്ത്യൻ താരസുന്ദരി സോണിയ അഗർവാൾ മുഖ്യവേഷത്തിലെത്തുന്ന പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഗിഫ്റ്റ്. ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ 31ന് ചിത്രം തിയറ്ററുകളിലെത്തും. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിന് ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പൊലീസുകാരിയുടെ വേഷമാണ് സോണിയയുടേത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും ഒരു കേസിൽ അവർ പ്രതിസന്ധി നേരിടുന്നു. ഇത്തരത്തിൽ നായിക അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.…






